പാലക്കുന്ന് : സീമെന്‍സ് ഐക്യ ദിനത്തില്‍ കപ്പലോട്ടക്കാര്‍ ഒത്തുകൂടി. കടല്‍ യാത്രയിലെ ഓര്‍മകള്‍ പങ്കുവെക്കുമ്പോഴും കരയിലെ തുടര്‍ജീവിതത്തില്‍ ആശങ്കയിലാണ് മര്‍ച്ചന്റ്‌നേവി ജീവനക്കാര്‍. കയ്പ്പും കഷ്ടപ്പാടും ഒത്തിരി സന്തോഷങ്ങളും പരസ്പരം പങ്കുവെച്ചപ്പോള്‍ നെഞ്ചിടിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു പലര്‍ക്കും പറയാനുണ്ടായിരുന്നത്. കടല്‍ ക്ഷോഭം മുതല്‍ കടല്‍കൊള്ളക്കാരുടെ ആക്രമണം വരെ ഓര്‍ത്തെടുക്കാന്‍ കോട്ടിക്കുളം മര്‍ച്ചന്റ്‌നേവി ക്ലബ് ഒരുക്കിയ സംഗമവേദി നിമിത്തമായി. രാജ്യത്തെ ഒട്ടുമിക്ക ജന വിഭാഗങ്ങള്‍ക്കും പ്രതിമാസ ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നുണ്ടെങ്കിലും കോടിക്കണക്കിന് മൂല്യമുള്ള വിദേശനാണ്യം നേടിക്കൊടുക്കുന്ന മര്‍ച്ചന്റ് നേവി ജീവനക്കാര്‍ക്ക് മാത്രം അത് നിഷേധിക്കുന്നതിലുള്ള അമര്‍ഷം പലരും പ്രകടിപ്പിച്ചു.
‘ആസാദിക്കാ അമൃത് മഹോത്സവ്’ പദ്ധതിയിലൂടെ 25,000 രൂപകിട്ടിയ സന്തോഷം അതിനര്‍ഹരായ 75 വയസ്സ് പിന്നിട്ടവര്‍ക്ക് ആശ്വാസമായി. രക്ഷാധികാരി വി. കരുണാകരന്‍ മംഗ്ലൂരു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യു. കെ. ജയപ്രകാശ്, കൃഷ്ണന്‍ മുദിയക്കാല്‍, സി. ആണ്ടി, പി. വി. കുഞ്ഞിക്കണ്ണന്‍, നാരായണന്‍ കുന്നുമ്മല്‍, കെ. പ്രഭാകരന്‍, എ. വി. നാരായണന്‍, എ. കെ. അബ്ദുല്ലക്കുഞ്ഞി, ബാലകൃഷ്ണന്‍ കാഞ്ഞങ്ങാട് എന്നിവര്‍ പ്രസംഗിച്ചു. മുന്‍ സെക്രട്ടറി മുഹമ്മദ് ഹുസൈന്‍, മുന്‍ പ്രസിഡന്റ് കെ.വി.ബാലകൃഷ്ണന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ആദരിച്ചു
മര്‍ച്ചന്റ് നേവി ജീവനക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്തുന്ന സെയ്‌ലേഴ്‌സ് സൊസൈറ്റിയുടെ ഇന്ത്യന്‍ മേധാവിയും ഡയരക്ട്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് അഡൈ്വസറി ബോര്‍ഡ് അംഗവും നിരവധി രാജ്യ, രാജ്യാന്തര ബഹുമതികളും നേടിയ ക്യാപ്റ്റന്‍ വി. മനോജ് ജോയിയെ
സംഗമ വേദിയില്‍ ആദരിച്ചു.
65, 75, 85 വയസ്സ് പൂര്‍ത്തിയായ , ക്ലബ്ബില്‍ അംഗങ്ങളായ നാവികരെ പൊന്നാടയും ഉപഹാരങ്ങളും സാന്ത്വന സഹായ തുകയും നല്‍കിയാണ് ആദരിച്ചത് . 65 വയസ്സ് പൂര്‍ത്തിയായവര്‍ :എ. കൃഷ്ണന്‍ (മുദിയക്കാല്‍), എ. വി. നാരായണന്‍, വി. നാരായണന്‍ (ഇരുവരും കാഞ്ഞങ്ങാട്),
സി. വി. വിജയന്‍ (ബാര).
75 പിന്നീട്ടവര്‍ :കെ. ബാലകൃഷ്ണന്‍ (കുതിരക്കോട് ), സി. കെ. കണ്ണന്‍ (കീഴൂര്‍), ഷെയ്ക് ഉമ്മര്‍ ദാവൂദ് (കീക്കാന്‍), 65 പൂര്‍ത്തിയാകും മുന്‍പേ മരണപ്പെട്ടവരുടെ ഭാര്യമാര്‍ക്കും ഉപഹാരവും സാന്ത്വന ധന സഹായവും വിതരണം ചെയ്തു.
ഗീതാവിജയന്‍, കമലാക്ഷി പ്രഭാകരന്‍,
മീനാജനാര്‍ദ്ദനന്‍, ലക്ഷ്മി ബാലകൃഷ്ണന്‍, ശോഭ രഘുത്തമന്‍, ഉഷാ കുഞ്ഞിക്കണ്ണന്‍, വിനിതാ സുകുമാരന്‍, പാര്‍വതി നാരായണന്‍ എന്നിവര്‍ ഏറ്റുവാങ്ങി.
85 പിന്നിട്ട ഷെയ്ക്ക് ഇബ്രാഹിം സാഹിബിനെ മലാംകുന്നിലെ വീട്ടില്‍ ചെന്ന് ആദരിക്കും.