ജില്ലാ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 23,24 ന് ഉദുമയില്‍

പാലക്കുന്ന് : കാസറഗോഡ് ജില്ലാ ആം റെസ്ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൌണ്‍സില്‍ അംഗീകാരത്തോടെ നടത്തപ്പെടുന്ന സബ്ബ് -ജൂനിയര്‍, ജൂനിയര്‍, യൂത്ത്, മാസ്റ്റേഴ്‌സ് പുരുഷ വനിതാ പഞ്ച ഗുസ്തി ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 23,24 തീയ്യതികളില്‍ ഉദുമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തപ്പെടുകയാണ്. വിവിധ ക്ലബ്ബുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി 200 ല്‍ പരം കായിക താരങ്ങള്‍ പങ്കെടുക്കും, 23 ന് രാവിലെ 9 മണിമുതല്‍ 12 മണിവരെ വിവിധ കാറ്റഗറിയിലെ മത്സരാര്‍ഥികളുടെ ശരീര ഭാര നിര്‍ണ്ണയം നടത്തും. 24 ന് രാവിലെ 10 മണിക്ക് നടക്കുന്ന മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ സ്‌പോര്‍ട്‌സ് കൌണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹ്മാന്‍ നിര്‍വഹിക്കും. മുന്‍ എം. എല്‍. എ,കെ. വി. കുഞ്ഞിരാമന്‍, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി എന്നിവര്‍ മുഖ്യാതിഥികളായായിരിക്കും.വിജയികള്‍ക്കുള്ള സമ്മാനം ബേക്കല്‍ സബ്ബ് ഇന്‍സ്പെക്ടര്‍ കെ. പി. ഷൈന്‍ വിതരണം ചെയ്യും.ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി മുഖ്യാതിഥിയായിരിക്കും. ഈ ചാമ്പ്യന്‍ ന്‍ഷിപ്പില്‍ വെച്ച് ഡിസംബര്‍ 13 മുതല്‍ 15 വരെ കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന മത്സരത്തിലേക്കുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കും.
ഫോണ്‍ :9447037405.

Leave a Reply

Your email address will not be published. Required fields are marked *