രാവണീശ്വരം: ബേക്കല്‍ സബ്ജില്ലാ യുവജനോത്സവത്തിന്റെ ട്രോഫി പവലിയന്‍ കമിനീയമായി അലങ്കരിച്ച് ട്രോഫി കമ്മിറ്റിഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയാണ്.കലോത്സവ വിജയികള്‍ക്ക് നല്‍കാനുള്ള അഞ്ച് ഓവറോള്‍ ചാമ്പ്യന്‍സ് ട്രോഫികള്‍, എല്‍. പി,യു. പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, സംസ്‌കൃതോത്സവം, അറബിക്ക് കലോത്സവം എന്നിവയ്ക്ക് പ്രത്യേകമായി ഒന്നാം സ്ഥാനക്കാര്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കുമുള്ള ട്രോഫികള്‍, എണ്ണൂറോളം വ്യക്തിഗത ട്രോഫികള്‍ എന്നിവ വളരെ ആകര്‍ഷകമായാണ് ട്രോഫി കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ട്രോഫിപവലിയന് അടുത്തായി തന്നെ ബേക്കല്‍ കോട്ടയുടെ പശ്ചാത്തലത്തില്‍ വിജയവേദിയും ഒരുക്കിയിട്ടുണ്ട്. മത്സരഫലങ്ങള്‍ വരുന്ന മുറയ്ക്ക് വ്യക്തിഗത ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളുംഇവിടെവച്ച് വിതരണം ചെയ്യും.
ട്രോഫി കമ്മറ്റി ചെയര്‍മാന്‍ – പി. ഉണ്ണിക്കൃഷ്ണന്‍
വൈസ്‌ചെയര്‍മാന്‍ : ജിനു ശങ്കര്‍
കണ്‍വീനര്‍ – പ്രേമ ടീച്ചര്‍
ജോ : കണ്‍വീനര്‍ – ശാലിനി ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്.
കലോത്സവ നഗരിയില്‍ എത്തുന്ന ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്ന ട്രോഫി പവലിയയനും ബേക്കല്‍ കോട്ടയുടെ പശ്ചാത്തലത്തിലുള്ള വിജയവേദിയും ഇപ്പോള്‍ ഒരു സെല്‍ഫി പോയിന്റ് കൂടി ആയിരിക്കുകയാണ്. കലോത്സവത്തിന് എത്തുന്ന വ്യക്തികളും ഗ്രൂപ്പുകളും ഇവിടെനിന്ന് ഫോട്ടോകള്‍ക്ക് പോസ് ചെയ്യുന്നത് നിരന്തര കാഴ്ചയായി മാറിയിരിക്കുകയാണ്