കലോത്സവ നഗരിയില്‍ ദാഹജല വിതരണവുമായി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ ‘തേന്‍മുട്ടായി’

രാവണീശ്വരം: 63മത് ബേക്കല്‍ ഉപജില്ല കേരള സ്‌കൂള്‍ കലോത്സവ മേളയ്ക്ക് എത്തുന്ന മുഴുവന്‍ ആളുകള്‍ക്കും ദാഹ ജല വിതരണം നടത്തുകയാണ് സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മയായ 1998 99 എസ്.എസ്.എല്‍.സിബാച്ച് കൂട്ടായ്മ -തേന്‍മുട്ടായി പ്രധാന വേദിക്കരികില്‍ ഒരുക്കിയ കുടിവെള്ള പന്തലില്‍ ശുദ്ധീകരിച്ച മിനറല്‍ വാട്ടരാണ് വിതരണം ചെയ്യുന്നത്.

നല്ല ചൂടുള്ള കാലാവസ്ഥയില്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ വിവിധ സ്‌കൂളുകളില്‍ നിന്നും എത്തിയ മത്സരാര്‍ത്ഥികള്‍ക്കും അകമ്പടിയായി എത്തുന്ന അധ്യാപകര്‍ക്കും മറ്റ് പൊതുജനങ്ങള്‍ക്കും ഒരുപോലെ കുടിവിതരണം ഉപകാരപ്രദമാവുന്നുണ്ട്കലോത്സവം നടക്കുന്ന നാല് ദിവസവും തേന്‍മുട്ടായി എസ്എസ്എല്‍സി ബാച്ച് കൂട്ടായ്മയ കുടിവെള്ള വിതരണവുമായി സജീവമായുണ്ടാവും.

കൂട്ടായ്മയിലെ അംഗങ്ങള്‍ മുഴുവന്‍ സമയവും കുടിവെള്ള വിതരണത്തിനു തയ്യാറായി കലോത്സവ നഗരിയില്‍ ഉണ്ട്. കലോത്സവ സംഘടക സമിതി ഭാരവാഹികളും, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍, ആരോഗ്യവകുപ്പ് അധികാരികള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും കുടിവിതരണ പന്തല്‍ സന്ദര്‍ശിച്ചു, മാതൃകപരമായ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു. തേന്‍ മുട്ടായി പ്രസിഡണ്ട് മഹേഷ് വാണിയംപാറ, സെക്രട്ടറി രതീഷ് പൊള്ളക്കട ട്രഷറര്‍ ദീപ ശശി രാവണേശ്വരം, അംഗങ്ങളായ പ്രസൂണ്‍, രഞ്ജിത്ത് രതീഷ് ഒ.കെ,ബിജു ഏരോല്‍, മണികണ്ഠന്‍, ബീന, ഷിജി ,മണിരാജ്തുടങ്ങി ഗ്രൂപ്പിലെ ഓരോ അംഗങ്ങളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *