ഫൈൻ ആർട്സ് സൊസൈറ്റി നവംബർ 27 മുതൽ ഡിസംബർ 2 വരെ നടത്തുന്ന നാടകോത്സവത്തിൻ്റെ പ്രചരണാർത്ഥം എഴുത്തും വരയും പോസ്റ്റർ രചന സംഘടിപ്പിച്ചു.

അമ്പലത്തറ: ഫൈൻ ആർട്സ് സൊസൈറ്റി നവംബർ 27 മുതൽ ഡിസംബർ 2 വരെ നടത്തുന്ന നാടകോത്സവത്തിൻ്റെ പ്രചരണാർത്ഥം എഴുത്തും വരയും പോസ്റ്റർ രചന സംഘടിപ്പിച്ചു.ആർട്ടിസ്റ്റ് ശ്യാമ ശശി ഉദ്ഘാടനം ചെയ്തു.പി പത്മാവതി അദ്ധ്യക്ഷയായിരുന്നു.വിനോദ് അമ്പലത്തറ, ജയരാജ് പി വി, രാജേഷ് സ്കറിയ, അമ്പലത്തറ നാരായണൻ, രാജൻ ചെറുവലം, അമ്പലത്തറ കുഞ്ഞികൃഷ്ണൻ,നിഷ കെ, എൻ മനോജ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.രതീഷ് അമ്പലത്തറ സ്വാഗതവും ശരത് അമ്പലത്തറ നന്ദിയും പറഞ്ഞു. നാടകോത്സവത്തിൻ്റെ ഭാഗമായി നവംബർ 12ന് യുവസംഗമം സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *