രാജപുരം :ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ ജി എസ് ടി നയവുമായി രംഗത്തെത്തിയപ്പോള്‍ അതിനെ നഖശികാന്തം എതിര്‍ക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നവംബര്‍ 7 ന് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിന്റെ മുന്നോടിയായി അമ്പലത്തറ ടൗണില്‍ വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി.
അമ്പലത്തറ യൂണിറ്റ് പ്രസിഡണ്ട് കെ വി ഗോപാലന്‍, യൂണിറ്റ് ജനറല്‍ സെക്രട്ടറി ജയരാജന്‍, ട്രഷറര്‍ പി വി കുഞ്ഞികണ്ണന്‍, ശ്യാം ലാലൂര്‍, വിജയന്‍ , വി കൃഷ്ണന്‍ കാനം, കെ പി ബാലന്‍,ഗിരീഷ്,
വനിതാ വിംഗ് ഭാരവാഹികളായ ശ്രീജ ജയരാജ്, പത്മാവതി,
ഉമ, ശ്രീകല,സീമ, ലത പി പൈ, എന്നിവര്‍ നേതൃത്വം നല്‍കി