രാജപുരം : കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക സ്‌കൂളില്‍ സയന്‍സ്, സോഷ്യല്‍, മാത്തമാറ്റിക്‌സ്, ലാംഗ്വേജ് വിഭാഗങ്ങളില്‍ ഏകദിന എക്‌സിബിഷന്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി മാത്യു ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ അവതരിപ്പിച്ച വയനാട് ദുരന്തം, കെഎസ്ഇബി പവര്‍ ഹൗസ്, അഗ്‌നിപര്‍വത സ്‌പോടനം, ഇലക്ട്രാലിസിസ്, ജെസിബി , യുദ്ധവിമാനം എന്നിവയുടെ സ്റ്റില്‍ മോഡലുകളും പ്രവര്‍ത്തനവും ശ്രദ്ധേയമായി. അധ്യാപികമാരായ സിസ്റ്റര്‍ അനിത, കല്‍പ്പന, വിവിധ ക്ലാസ് ടീച്ചര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
