കാഞ്ഞങ്ങാട്: പുതിയകണ്ടം ഗവ. യു.പി. സ്‌കൂളിന്റെ നേതൃത്വത്തില്‍ പാഠത്തിലെ പാടം പദ്ധതിയുടെ ഭാഗമായി നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് ഉത്സവാന്തരീക്ഷത്തില്‍ നടത്തി. കൊയ്ത്തുത്സവം അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ ഉദ്ഘാടനം ചെയ്തു. വാര്‍ഡ്മെമ്പര്‍ മധു.എം.വി അധ്യക്ഷനായി.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സബീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബ ഉമ്മര്‍, ബേക്കല്‍ എഇഒ അരവിന്ദ.കെ, പി.ടി.എ പ്രസിഡണ്ട് ഉമാദേവ് ശങ്കര്‍, എംപിടിഎ വൈസ് പ്രസിഡണ്ട് ഉമാദേവി, സീഡ് കോര്‍ഡിനേറ്റര്‍ രാഘവന്‍ മാസ്റ്റര്‍, പ്രധാനാധ്യാപിക ശോഭ.കെ, എസ്.ആര്‍.ജി. കണ്‍വീനര്‍ ദിവ്യ.പി സംസാരിച്ചു.