രാജപുരം: പാണത്തൂര്‍ – കുണ്ടുപ്പള്ളി – റാണിപുരം റോഡ് അടിയന്തിരമായി റീടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നും റാണിപുരം മേഖലയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്നും റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എസ് മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. ഷാജി ചാരാത്ത്, കെ വി ഗണേശന്‍ , വി എം എബ്രഹാം, സാബു കദളി മറ്റം, ഷൈന്‍ ജേക്കബ്ബ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി സജി മുളവനാല്‍ (പ്രസിഡന്റ്), ഷാജി ചാരാത്ത് (വൈസ് പ്രസിഡന്റ്), ഐവിന്‍ ജോസഫ് (സെക്രട്ടറി), എസ്. മധുസൂദനന്‍ (ജോ.സെക്രട്ടറി), അനില്‍ വെട്ടിക്കാട്ടില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.