പാലക്കുന്ന് : ആഴ്ചയില്‍ നാല് ദിവസം ഓടി കൊണ്ടിരുന്നതും ഒക്ടോബര്‍ മുതല്‍ ദിവസവും ഓടുന്നതുമായ ഷൊര്‍ണൂര്‍ – കണ്ണൂര്‍ -ഷൊര്‍ണൂര്‍ അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് കാസര്‍കോട് വരെ നീട്ടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് കോട്ടിക്കുളം – പാലക്കുന്ന് യൂണിറ്റ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് രേഖ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് റീത്ത പത്മരാജ് അധ്യക്ഷത വഹിച്ചു. വനിതാ വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി മായ രാമചന്ദ്രന്‍, ജില്ലാ ട്രഷറര്‍ ജയലക്ഷ്മി സുനില്‍, സെക്രട്ടറി രതീദേവി, യൂണിറ്റ് ഭാരവാഹികളായ എം.എസ്. ജംഷിദ്, ചന്ദ്രന്‍ കരിപ്പോടി, അരവിന്ദന്‍ മുതലാസ്, മുരളി പള്ളം, ഇലോഫര്‍ ജംഷിദ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍ : റീത്ത പത്മരാജ് (പ്രസിഡണ്ട്) ജയന്തി അശോക്, ജയ അരവിന്ദ്, സജിന ( വൈസ് പ്രസിഡന്റ്) സുഷമ മോഹന്‍ (ജനറല്‍ സെക്രട്ടറി) ഇലോഫര്‍ ജംഷിദ്, രേഖ, ഹസീന (ജോയിന്റ് സെക്രട്ടറി) ഡി. എസ്.ധനുഷ (ട്രഷറ