കാസര്‍കോട്:നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് 14 മാസമായി കുടിശ്ശികയായി കിടക്കുന്ന പെന്‍ഷന്‍ അടിയന്തരമായി കൊടുത്തു തീര്‍ക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് നിര്‍മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ 3 കേന്ദ്രങ്ങളില്‍ പെന്‍ഷന്‍കാരുടെ സമര സംഗമം സംഘടിപ്പിക്കാന്‍ ജില്ലാ നേതൃയോഗം തീരുമാനിച്ചു.നവംബര്‍ 15ന് കാഞ്ഞങ്ങാട്ടും 19ന് കാസര്‍കോട്ടും 22ന് ഉപ്പളയിലും സംഗമം നടത്തും.യോഗത്തില്‍ പ്രസിഡണ്ട് സി എ ഇബ്രാഹിം എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു.എസ് ടി യു സംസ്ഥാന സെക്രട്ടറി ശരീഫ് കൊടവഞ്ചി ഉദ്ഘാടനം ചെയ്തു.പി ഐ എ ലത്തീഫ്,എല്‍ കെ ഇബ്രാഹിം,ഹനീഫ പാറ,യൂസഫ് പാച്ചാണി,ശിഹാബ് റഹ്‌മാനിയ നഗര്‍,എച്ച് എ അബ്ദുല്ല,ഫുളൈല്‍ കെ മണിയനൊടി,മുഹമ്മദ് മൊഗ്രാല്‍ പ്രസംഗിച്ചു