രാജപുരം: വിഷന്‍ ഫ്യൂചര്‍ ഫൗണ്ടേഷന്‍-കാഞ്ഞങ്ങാട്,തൃശൂര്‍ ജൈത്ര ഫൗണ്ടേഷന്റെ
സഹകരണത്തോടെ അമ്പത് ശതമാനം സബ്സിഡിയോടെ പെഡല്‍ ടു പ്രോഗ്രസ്സ് പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കുള്ള സൈക്കിള്‍ വിതരണത്തിന്റെ
ഉദ്ഘാടനം അമ്പലത്തറ കേശവ്ജി സ്മാരക പൊതുജന വായന ശാലയില്‍ പുല്ലൂര്‍ -പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
സി. കെ. അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു.കുട്ടികളുടെ കായിക ശേഷി വികാ സവും കാര്‍ബണ്‍ ന്യൂട്രല്‍ പരിസ്ഥിതിയും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.വായനശാല പ്രസിഡന്റ് കെ. വി. നാരായണന്‍ അധ്യക്ഷത വഹിച്ചു.അമ്പലത്തറ ജി. വി. എച്ച്. എസ്. എസ്. പിടി എ വൈസ് പ്രസിഡന്റ് ജയകുമാര്‍ ചുണ്ണംകുളം, പുരുഷോത്തമന്‍ സ്വാന്തനം, ദാമോദരന്‍ പെരിയടത്ത്, എന്നിവര്‍ ആശംസ നേര്‍ന്നു. പി. വി. ജയരാജ് സ്വാഗതവും സരിജ ബാബു നന്ദിയും പറഞ്ഞു.