പാലക്കുന്ന് : കപ്പലോട്ടക്കാരുടെ ഐക്യദിനമായ 6ന് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ 65, 75, 85 വയസ്സ് പൂര്‍ത്തിയായ മുതിര്‍ന്ന അംഗങ്ങളെ പൊന്നാടയും പുരസ്‌ക്കാരവും സാന്ത്വന ധന സഹായവും നല്‍കി ആദരിക്കും. 65 പൂര്‍ത്തിയാകും മുന്‍പേ മരണപ്പെട്ട അംഗങ്ങളുടെ ഭാര്യമാര്‍ക്കും അതേ വേദിയില്‍ ധനസഹായം വിതരണം ചെയ്യും. രക്ഷാധികാരി വി. കരുണാകരന്‍ ഉദ്ഘാടനം ചെയ്യും.
കപ്പല്‍ ജീവനക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തി വിവിധ അവാര്‍ഡുകള്‍ നേടിയ സെയ്‌ലേഴ്‌സ് സൊസൈറ്റിയുടെ തലവനും മുംബൈ ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് അഡൈ്വസറി ബോര്‍ഡ് അംഗവുമായ ക്യാപ്റ്റന്‍ വി. മനോജ് ജോയിയെ ആദരിക്കും.