സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ദീപശിഖ പ്രയാണം ഹൊസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് നവംബര്‍ ഒന്നിന് രാവിലെ 9 മണിക്ക് പുറപ്പെടുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മധുസൂദനന്‍ അറിയിച്ചു എറണാകുളത്ത് നടക്കുന്ന കായികമേളയുടെ പ്രയാണമാണ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ നിന്നും ആരംഭിക്കുന്നത്. നീലേശ്വരം എന്‍ കെ ബാലകൃഷ്ണന്‍ മെമ്മോറിയല്‍ യുപി സ്‌കൂള്‍ പരിസരത്തും പിലിക്കോട് സികൃഷ്ണന്‍ നായര്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്തും ദീപശിഖ പ്രയാണത്തിന് സ്വീകരണം നല്‍കും തുടര്‍ന്ന് കരിവെള്ളൂര്‍ എവി സ്മാരകഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് പ്രയാണം തുടരും.