രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ വെച്ച് നടന്ന കണ്ണൂര്‍ സര്‍വ്വകലാശാലാ ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ എസ് എന്‍ കോളേജ് കണ്ണൂരും , വനിതാ വിഭാഗത്തില്‍ പയ്യന്നൂര്‍ കോളേജും ജേതാക്കളായി.പുരുഷ വിഭാഗത്തില്‍ പയ്യന്നൂര്‍ കോളേജും, വനിതാ വിഭാഗത്തില്‍ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ രണ്ടാം സ്ഥാനം നേടി.പുരുഷ വിഭാഗത്തില്‍ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷനും വനിതാ വിഭാഗത്തില്‍ മാടായി കോളേജും മൂന്നാം സ്ഥാനം നേടി. കണ്ണൂര്‍ സര്‍വ്വകലാശാലാ കായിക വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. അനൂപ് കെ വി മത്സരം ഫ്‌ലാഗ് ഓഫ് ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബിജു ജോസഫ് സമ്മാനദാനം നടത്തി.കോളേജ് കായിക വിഭാഗം മേധാവി രഘുനാഥ് പി,പ്രവീണ്‍ മാത്യു, എന്നിവര്‍ സംസാരിച്ചു. ജനറല്‍ ക്യാപ്റ്റന്‍ ദര്‍ശന്‍ ബാലന്‍ നന്ദിയും പറഞ്ഞും .