രാജ്പുരം: കണ്ണൂരില്‍ എ ഡി എം ന്റെ മരണത്തിനിടയാക്കിയ പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആരോപണ വിധേയരയ വ്യക്തി ടി കെ പ്രശാന്തിന്റെ ഭാര്യ സഹോദരനും ബിനാമിയുമായ എ കെ രജീഷ്‌ന്റെ ഉടമസ്ഥതയില്‍ കാസറഗോഡ് ജില്ലയില്‍ കോടോം ബേളൂര്‍ പഞ്ചായത്തില്‍ ഒടയംചാലില്‍ പ്രവര്‍ത്തിച്ചു വരുന്ന എ കെ ഫുവെല്‍സ് പമ്പിന്റെ ലൈസന്‍സ് രണ്ട് വര്‍ഷമായി പുതുക്കാതെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ഇതില്‍ നടന്നിട്ടുള്ള അഴിമതി പുറത്തുകൊണ്ട് വരണമെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും നിലവില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പ് ഉടന്‍ അടച്ചു പൂട്ടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോടോം ബേളൂര്‍,കാലിച്ചാനടുക്കം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോടോം ബേളൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു.പമ്പിന് നിയമപരമായി ആവശ്യമുള്ള സൗകര്യങ്ങളും മറ്റും ഒരുക്കാതെ ചട്ടങ്ങള്‍ പാലിച്ചിട്ടില്ല എന്നതിനാലാണ് ലൈസെന്‍സ് പുതുക്കാത്തതെന്നും അതിന് പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും കൂട്ടു നില്‍ക്കുകയാണെന്നും കണ്ണൂരിലെ പി പി ദിവ്യയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് വി ബാലകൃഷ്ണന്‍ ആധ്യ ക്ഷത വഹിച്ചു.ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.ഡിസിസി ജനറല്‍ സെക്രട്ടറി എം സി പ്രഭാകരന്‍,ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍,യൂത്ത് കോണ്‍ഗ്രസ്സ് ജില്ല പ്രസിഡന്റ് കാര്‍ത്തികേയന്‍ ,
ജോസ് റാത്തപ്പള്ളി ,എം ജെ ജോസഫ്,എം ചന്ദ്രന്‍ ,കെ ബാലകൃഷ്ണന്‍ നായര്‍,കെ കെ യൂസഫ് ,സജി പ്ലാച്ചേരിപ്പുറത്ത് ,വിനോദ് കപ്പിത്താന്‍ ,കെ നാരായണന്‍ നായര്‍,കെ വികുഞ്ഞമ്പു,നാരായണന്‍ വയമ്പ്, മുരളി പനങ്ങാട്, അനിതരാമകൃഷ്ണന്‍,വിനോദ്വട്ടംതടം ,അഡ്വ.ഷീബ ,ജിനി ബിനോയ്,ആന്‍സി ജോസഫ് ,ഷിന്റോ ചുള്ളിക്കര,ജയിന്‍ ചുള്ളിക്കര,പാച്ചേനി കൃഷ്ണന്‍, ഇബ്രാഹിം ,അഖില്‍ അയ്യങ്കാവ്,അജിത് പൂടംകല്ല്,ജിബിന്‍ ജയിംസ്,പി.വി.രാമനാഥ് എന്നിവര്‍ നേതൃത്വം നല്‍കി.