രാജപുരം ഹോളി ഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഖില കേരള ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു.

രാജപുരം: രാജപുരം ഹോളി ഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള,’ബൗദ്ധിക് 2024′ ഷെവലിയാര്‍ വി ജെ ജോസഫ് കണ്ടോത്ത് മെമ്മോറിയല്‍ അഖില കേരള ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം നടത്തി. കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 37 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരങ്ങള്‍ പ്രിന്‍സിപ്പലും ക്വിസ് മാസ്റ്ററുമായ ജോബി ജോസഫ് നിയന്ത്രിച്ചു. പ്രലിമനറി റൗണ്ടില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 5 ടീമുകള്‍ക്കായി ഫൈനല്‍ റൗണ്ട് മത്സരം നടത്തി. ഉദുമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും മത്സരിച്ച ശിവകൃഷ്ണ,ദേവനന്ദ് ടീം ഒന്നാം സ്ഥാനവും, കോടോത്ത് ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളില്‍ നിന്നുമുള്ള അഭിനവ് വൈഗ എന്നിവര്‍ രണ്ടാം സ്ഥാനവും, നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുമുള്ള കാര്‍ത്തിക്, അഭിനവ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മാനദാന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ ജോസഫ് അരീച്ചിറ അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് മെമ്പര്‍ വനജ ഐത്തു, സില്‍വര്‍ ജൂബിലി സ്‌നേഹവീട് കമ്മിറ്റി ചെയര്‍മാന്‍ ജെന്നി കിഴക്കേപ്പുറം, ഫെഡറല്‍ ബാങ്ക് റീജണല്‍ മാനേജര്‍ രാഹുല്‍ കൃഷ്ണന്‍, രാജപുരം ബ്രാഞ്ച് മാനേജര്‍ ഇ.അഷ്‌റഫ്, ഹോളി ഫാമിലിഹയര്‍സെക്കണ്ടറിഅലൂമിനിഅസോസിയേഷന്‍ പ്രസിഡന്റ് ഷാലു മാത്യു, സ്റ്റാഫ് സെക്രട്ടറി സാലു എ എം, സീനിയര്‍ അധ്യാപിക ടിജി കെ.സി. എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ സംബന്ധിച്ച എല്ലാവര്‍ക്കും മരീസാ മര്‍ക്കോസ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *