പെരിയ : സ്വാഭാവികമായ റബ്ബറിന് ആദായകരമായ വില ഉറപ്പാക്കുക ടയര്‍ കമ്പനികളുടെ ചൂഷണത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുക,
കുത്തക ടയര്‍ കമ്പനി ലോബികളുടെ ഒത്തുകളി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടുക എന്നീ മര്‍മ്മ പ്രധാനങ്ങളായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരിയ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. പെരിയ ബസാറില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന സമരം കേരളകര്‍ഷസംഘം കാസര്‍ഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. കേരള കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. വി. സുരേന്ദ്രന്‍, തങ്കമണി വില്ലാരം പതി, എന്നിവരും എം. മോഹനന്‍ കെ. വിശ്വനാഥന്‍ തുടങ്ങിയവരും സംസാരിച്ചു. കേരള കര്‍ഷകസംഘം പെരിയ വില്ലേജ് സെക്രട്ടറി ടി.ഷാജീവന്‍ സ്വാഗതം പറഞ്ഞു