കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കാസര്‍കോട് ജില്ലാ ഓഫീസിന്റെ സഹകരണത്തോടെ ചീരുംബ ഭഗവതി സഭാ ഭവനം പൊടിപ്പള്ളത്ത് കുമ്പടാജെ സി.ഡി.എസിന് മൈക്രാ ക്രെഡിറ്റ് വായ്പാ വിതരണം നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു, വായ്പാ വിതരണം നടത്തി. കുമ്പടാജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പോസോളിഗെ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ 29 അയല്‍ക്കൂട്ടങ്ങള്‍ക്കായി 1,60,57,000 രൂപ വിതരണം ചെയ്തു. പരിപാടിയില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു മുഖ്യാതിഥിയായി. കെ.എസ്.ബി.സി.ഡി.സി കാസര്‍കോട് ജില്ലാ മാനേജര്‍ എന്‍.എം മോഹനന്‍ കോര്‍പ്പറേഷന്‍ വിവിധ വായ്പാ പദ്ധതികള്‍ സംബന്ധിച്ച് വിവരണവും റിപ്പോര്‍ട്ട് അവതരണവും നടത്തി. കുമ്പഡാജെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എലിസബത്ത് ക്രാസ്ത, കുമ്പടാജെ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഖദീജ, കുമ്പടാജെ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഞ്ചീവ ഷെട്ടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശൈലജ ഭട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നളിനി, കുമ്പാടാജെ ഗ്രാമ പഞ്ചായത്ത് ഡെവലപ്പ്‌മെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ റസാക്ക്, വാര്‍ഡ് മെമ്പര്‍മാരായ സുഹറ, സുനിത ജെ റായി, ഹരീഷ് ഗോസാട, കൃഷ്ണ ശര്‍മ്മ എന്നിവര്‍ സംസാരിച്ചു. കുമ്പടാജെ ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്സ് ചെയര്‍പേഴ്‌സണ്‍ റോഷ്‌നി സ്വാഗതവും കുമ്പഡാജെ ഗ്രാമ പഞ്ചായത്ത് അക്കൗണ്ടന്റ് നിവേദിന നന്ദിയും പറഞ്ഞു.