നീലേശ്വരം വീരര്‍ക്കാവ് കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കരിമരുന്ന് പ്രയോഗത്തിനിടെ തീപിടുത്തം ഉണ്ടായ അപകടത്തെകുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. കരിമരുന്ന് പ്രയോഗിക്കുമ്പോള്‍ നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. വെടിക്കെട്ട് അപകടം ഉണ്ടായ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.എ കെ എം അഷ്റഫ് എംഎല്‍എ, ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍, മുന്‍ എം പി കരുണാകരന്‍, നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി കൗണ്‍സിലര്‍ ഷജീര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.