പിലിക്കോട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 1401 വ്യക്തിഗത /പൊതു ആസ്തി പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം, തൊഴിലുറപ്പ് തൊഴിലാളി സംഗമം, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള ട്രോളി വിതരണവും അനുമോദനവും നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. മധുസൂദനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എം.പി പി.കരുണാകരന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മനു, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ ലക്ഷ്മി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാരായ സി.വി ചന്ദ്രമതി, കെ.വിജയന്‍, വി.വി.സുലോചന, പഞ്ചായത്ത് അംഗങ്ങളായ എം.വി സുജാത, പി.രേഷ്ണ, വീന്ദ്രന്‍ മാണിയാട്ട്, കെ.നവീന്‍ കുമാര്‍, പി.കെ.റഹീന, വി.ഇ.ഒ പി.റാഷിദ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ഇ.കുഞ്ഞിരാമന്‍, കെ.കുഞ്ഞികൃഷ്ണന്‍, വി.എം.കുമാരന്‍, പി.വി.ഗോവിന്ദന്‍, നിഷാം പട്ടേല്‍, കരീം ചന്തേര, ടി വി ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി പ്രസന്നകുമാരി സ്വാഗതവും എം.ജി.എന്‍.ആര്‍.ഇ.ജി.എസ് എ. ഇ കെ.അശ്വിനി നന്ദിയും പറഞ്ഞു.
വ്യക്തിഗത ആസ്തികള്‍
നിര്‍മ്മാണം – 800 എണ്ണം- 43,70,00.
കിണര്‍ നിര്‍മ്മാണം- 37 എണ്ണം 41,14,000, കിണര്‍ റീചാര്‍ജ് 167 എണ്ണം 11,91,000, പശു തൊഴുത്ത് നിര്‍മ്മാണം- 127 എണ്ണം 1,57,30,000, ആട്ടിന്‍ കൂട് നിര്‍മ്മാണം- 28 എണ്ണം 11,92,000, കോഴിക്കൂട് നിര്‍മ്മാണം- 40 എണ്ണം 30,54,000, കമ്പോസ്റ്റ് വിറ്റ് നിര്‍മ്മാണം- 5 എണ്ണം 75,000, കുളം നിര്‍മ്മാണം- 4 എണ്ണം – 3,50,000, അസോള ടാങ്ക് നിര്‍മ്മാണം- 25 എണ്ണം 2,42,000.
പൊതു ആസ്തി സൃഷ്ടിച്ചത്
കോണ്‍ക്രീറ്റ് റോഡ് 50 എണ്ണം 2,83,89,463, റോഡ് സോളിംഗ് & ഫോര്‍മേ ഷന്‍ 16 എണ്ണം 56,11,712, ഡ്രെയിനേജ് 8 എണ്ണം 15,33,943, തോടിന് കയര്‍ ഭൂവസ്ത്രം 5670 മീറ്റര്‍.സ്‌ക്വയര്‍ 4,01,370, വാര്‍ഡുകളില്‍ മിനി എം സി എഫ് 13 എണ്ണം 4,55,000.
അവിദഗ്ധ തൊഴില്‍ ദിനം 185413 170767 185522.
ആകെ ചെലവഴിച്ച തുക 53955183 53108537 61778826.
100 തൊഴില്‍ ദിനം പൂര്‍ത്തീകരിച്ച കുടുംബങ്ങള്‍ 1247 1063 1450.