രാജപുരം: തായന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കിം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു:
തായന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം കാഞ്ഞങ്ങാട്
ജില്ലാ ആശുപത്രിയുമായി സഹകരിച്ച് സ്‌കൂളില്‍ വെച്ച് രക്തദാന ക്യാമ്പ് നടത്തി. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ രഘുനാഥന്‍ പി വി ഉദ്ഘാടാം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ധനലക്ഷ്മി, പി ടി എ പ്രസിഡന്റ് ഇ രാജന്‍, പി ടി എ വൈസ് പ്രസിഡന്റ് നാരായണന്‍ കെ, ഹെഡ്മാസ്റ്റര്‍ വി കെ സൈനുദ്ദീന്‍, ഫാദര്‍ ജോയിസ് കാരിക്കാത്തടത്തില്‍ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ജോണ്‍ മാത്യു, എന്‍ എസ് എസ് വളണ്ടിയേഴ്‌സ്, പി ടി എ, എസ് എം സി അംഗങ്ങള്‍, കാഞ്ഞങ്ങാട് ജില്ല ആശുപത്രി ബ്ലഡ് ബാങ്ക് ടീം എന്നിവര്‍ നേതൃത്വം നല്‍കി.