നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് പണി. വന്‍ കയ്യടിയാണ് തിയേറ്ററുകളില്‍ ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നായകന് ഒരു പണി കിട്ടുന്നതും കിട്ടിയ പണി തിരിച്ചു കൊടുക്കുന്നതുമായ സംഭവങ്ങളാണ് ജോജു ചിത്രത്തില്‍ പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.
തിങ്കളാഴ്ച മാത്രം 1.50 കോടിയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഗോളതലത്തില്‍ 16 കോടിയിലധികം ‘പണി’ നേടിയിട്ടുണ്ട്. റിലീസ് ചെയ്ത ആദ്യ രണ്ട് ദിവസത്തില്‍ 4.7 കോടിയാണ് ആഗോളതലത്തില്‍ പണി നേടിയത്.
അതേസമയം, തൃശ്ശൂര്‍ നഗരത്തെ കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ പശ്ചാത്തലമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗിരി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. തൃശ്ശൂരില്‍ അത്യാവശ്യം ഹോള്‍ഡുള്ളയാളാണ് ഗിരി. ഒരു കൊലപാതകവും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.