കണ്ണൂര്‍: എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷ തള്ളിയത്. ദിവ്യയുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും.
ദിവ്യക്കെതിരായുള്ള ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കും. അതേസമയം, ദിവ്യക്കെതിരായ സംഘടനാ നടപടി ചര്‍ച്ച ചെയ്യാന്‍ സിപിഎം ജില്ലാ നേതൃയോഗങ്ങള്‍ ബുധനാഴ്ച ചേരുന്നുണ്ട്.