കാസര്‍കോട്: നീലേശ്വരം വെടിക്കെട്ടപകടത്തില്‍ ക്ഷേത്ര ഭാരവാഹികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കമ്മിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയുമാണ് കസ്റ്റഡിയിലെടുത്തത്. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിന് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
നീലേശ്വരം അഞ്ഞൂറ്റമ്ബലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തില്‍ അര്‍ധരാത്രി 12ഓടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് വെടിക്കെട്ടപകടം നടന്നത്. അപകടത്തില്‍ 54 പേര്‍ക്കാണ് പരിക്കേറ്റത്. 97 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 7 പേരുടെ നില ഗുരുതരമാണ്. പടക്കങ്ങള്‍ സൂക്ഷിച്ച കലവറയുടെ മേല്‍ക്കൂരയും വാതിലുകളുമൊക്കെ തകര്‍ന്നനിലയിലാണ്.