കാഞ്ഞങ്ങാട്:ദുരന്തബോധമാണ് പി. കവിതകളുടെ സ്രോതസ്സെന്നും സംസ്‌കാരത്തെ രൂപകങ്ങളിലൂടെ ആവിഷ്‌കരിക്കുന്നേടത്താണ് പി. സമകാലികനായി മാറുന്നതെന്നും ആത്മിയ വിമോചനവും ജൈവബന്ധത്തിന്റെ പാരസ്പര്യവുമാണ് പി. കവിതകളുടെ ആത്യന്തിക ലക്ഷ്യമെന്നും എഴുത്തുകാരനും ഗവേഷകനുമായ ഇ.വി.രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സാഹിത്യ അക്കാദമിയും കാഞ്ഞങ്ങാട് പി സ്മാരക സമിതിയും സംയുക്തമായി സംഘടിപ്പിച്ച സിം പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി സ്മാരക സമിതി പ്രസിഡണ്ട് പി.മുരളീധരന്‍ അധ്യക്ഷനായി. കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം ഡോ.എ.എം ശ്രീധരന്‍ സ്വാഗതം പറഞ്ഞു. കേരള സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എം.കെ. മനോഹരന്‍, നിരൂപകന്‍ ഇ. പി. രാജഗോപാലന്‍, എന്നിവര്‍ സംസാരിച്ചു. പ്രേമചന്ദ്രന്‍ ചോമ്പാലയുടെ ചട്ടുകങ്ങള്‍ എന്ന കവിത സമാഹാരം ഇ.വി.രാമകൃഷണന്‍ പ്രകാശനം ചെയ്തു. കുഞ്ഞമ്പു പൊതുവാള്‍ പുസ്തകം ഏറ്റുവാങ്ങി. പപ്പന്‍ കുട്ടമത്ത് നന്ദി പറഞ്ഞു.
സാഹിത്യം, പരിസ്ഥിതി, പി.കുഞ്ഞിരാമന്‍ നായര്‍ തുടങ്ങിയ പ്രത്യേക വിഷയങ്ങളെ മുന്‍നിര്‍ത്തി സംവാദവും നടന്നു. സാഹിത്യ തല്പരരും വിദ്യാര്‍ത്ഥികളും സാംസ്‌കാരിക പ്രവര്‍ത്തകരും സിംപോസിയത്തില്‍ പങ്കെടുത്തു.