കാഞ്ഞങ്ങാട്: രണ്ട് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന 26 മത് സംസ്ഥാന സബ്ജൂനിയര്‍ ആന്‍ഡ് കിഡ്ഡീസ്
തായ്‌ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പിന് കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. സംസ്ഥാന തായ്‌ക്വോണ്‍ഡോ അസോസിയേഷനും കാസര്‍ഗോഡ് ജില്ല അമേച്ചര്‍ തായ്‌ക്വോണ്‍ഡോ അസോസിയേഷനും സംയുക്തമായി നേതൃത്വം നല്‍കുന്ന മര്‍ഹൂം കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള 26 മത് കേരള സംസ്ഥാന സബ്ജൂനിയര്‍ ആന്‍ഡ് കിഡ്ഡീസ് തായ്‌ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. വി. സുജാത നിര്‍വഹിച്ചു. കേരള തായ്‌ക്വോണ്‍ഡോ അസോസിയേഷന്‍ പ്രസിഡണ്ട് ഡോക്ടര്‍ കെ. വാസുകി ഐ.എ.എസ് അധ്യക്ഷത വഹിച്ചു. കേരള തായ്‌ക്വോണ്‍ഡോ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിമാസ്റ്റര്‍ വി. രതീഷ് ആമുഖഭാഷണം നടത്തി. കാഞ്ഞങ്ങാട് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ എന്‍. അശോക് കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് പി. പി. അശോകന്‍, ജില്ലാ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി എം. അച്യുതന്‍, കേരള തായ്‌ക്വോണ്‍ഡോ അസോസിയേഷന്‍ സി.ഇ.ഒ മാസ്റ്റര്‍ ബി. അജി, ദുര്‍ഗ്ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ വിനോദ് കുമാര്‍ മേലത്ത്, ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ എന്‍. വേണുനാഥ്,കേരള തായ്‌ക്വോണ്‍ഡോ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി മാസ്റ്റര്‍ എം. കുഞ്ഞബ്ദുള്ള, കാസര്‍ഗോഡ് ജില്ല അമേച്ചര്‍ തായ്‌ക്വോണ്‍ഡോ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് മാസ്റ്റര്‍ രഞ്ജിത്ത് കുമാര്‍, ജോയിന്റ് സെക്രട്ടറി മാസ്റ്റര്‍ എം. ഷാജി, പ്രസിഡന്റ് മാസ്റ്റര്‍ വി.വി. മധു എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ. വിജയകൃഷ്ണന്‍ സ്വാഗതവുംകാസര്‍കോട് ജില്ല അമേച്ചര്‍ തായ്‌ക്വോണ്‍ഡോ അസോസിയേഷന്‍ ട്രഷറര്‍ മാസ്റ്റര്‍ എം. അഷ്‌റഫ് നന്ദിയും പറഞ്ഞു. കേരള തായ്‌ക്വോണ്‍ഡോ അസോസിയേഷന്റെയും കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും അംഗീകാരത്തോടെ നടത്തുന്ന മേളയില്‍ കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമായി 650 ഓളം കായ്താരങ്ങള്‍ പങ്കെടുക്കുന്നു. മേള ഞായറാഴ്ച സമാപിക്കും. സമാപന പരിപാടി കാഞ്ഞങ്ങാട് എം.എല്‍.എ
ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കാസര്‍ഗോഡ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഹബീബ് റഹ്‌മാന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.