കാഞ്ഞങ്ങാട്:താരതമ്യേന വരുമാനം കുറഞ്ഞ കലാകാരന്മാരായ വാദ്യകലാകാരന്മാര്‍ക്ക് രണ്ടായിരം രൂപ മിനിമം പ്രതിഫലം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്‌കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. ഹൊ സ്ദുര്‍ഗ്ഗ് ലയണ്‍സ് ക്ലബ്ബ് ഹാളില്‍ വച്ച് നടന്ന കണ്‍വെന്‍ഷന് ജില്ലാ രക്ഷാധികാരികളായ കലാചാര്യ ഗോവിന്ദമാരാര്‍ മഡിയന്‍, വാദ്യ രത്‌നം മുരളീധരന്‍ മാരാര്‍ പെരുതടി എന്നിവര്‍ ചേര്‍ന്ന് ദീപ പ്രോജ്വലനം നടത്തിയതോടുകൂടി തുടക്കമായി. തുടര്‍ന്ന് പെരുതടി ബിജു മാരാര്‍ സോപാന സംഗീതം അവതരിപ്പിച്ചു. ജില്ലാ കണ്‍വെന്‍ഷന്റെ ഉദ്ഘാടനം കേരള ക്ഷേത്ര വാദ്യകലാ അക്കാദമി സംസ്ഥാന വൈസ് പ്രസിഡണ്ട് വാസു വാര്യര്‍ പുല്‍പ്പള്ളി നിര്‍വഹിച്ചു. അക്കാദമി ജില്ലാ പ്രസിഡണ്ട് ജനാര്‍ദ്ദനന്‍ കുട്ടമത്ത് അധ്യക്ഷത വഹിച്ചു. അക്കാദമി സംസ്ഥാന ഉന്നതാ അധികാര സമിതി അംഗം ഡോക്ടര്‍ രാജേഷ് മാസ്റ്റര്‍ കക്കാട്ട്, അക്കാദമി സംസ്ഥാന സമിതി അംഗങ്ങളായ രാമപുരം രാജു, നീലേശ്വരം സന്തോഷ് മാരാര്‍ എന്നിവര്‍ വിശിഷ്ട അതിഥിയായി കണ്‍വെന്‍ഷനില്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി മണികണ്ഠന്‍ ഉപ്പിലിക്കൈ അനുശോചന പ്രമേയം അവതരിപ്പിച്ചു. അക്കാദമി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി വാദ്യരത്‌നം മടിക്കൈ ഉണ്ണികൃഷ്ണ മാരാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അക്കാദമി ജില്ലാ സെക്രട്ടറി രാജേഷ് തൃക്കണ്ണാട് സ്വാഗതവും ജില്ല ട്രഷറര്‍ മഡിയന്‍ രഞ്ജുമാരാര്‍ നന്ദിയും പറഞ്ഞു. കണ്‍വെന്‍ഷനില്‍ വച്ച് സോപാന സംഗീതം അവതരിപ്പിച്ച ബിജു മാരാര്‍ പെരുതടി, സംസ്ഥാന വൈസ് പ്രസിഡണ്ട് വാസു വാര്യര്‍ പുല്‍പ്പള്ളി, വിശിഷ്ടാതിഥിയായ രാമപുരം രാജു എന്നിവരെ പൊന്നാടയണിയിച്ച് ആദരിക്കുന്ന ചടങ്ങും നടന്നു.