ഉദുമ : ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1994-95 ല്‍ പത്താം ക്ലാസ്സ് സി ബാച്ചില്‍ ഒന്നിച്ചു പഠിച്ച് പടിയിറങ്ങിയവരുടെ ”ചങ്ങാതിക്കൂട്ടം’ കൂട്ടായ്മ കുടുംബ സംഗമം നടത്തി. മുന്‍ കായികാധ്യാപകന്‍ കെ. വി. കരുണന്‍ ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ മക്കളില്‍ എസ്. എസ്.എല്‍.സി, പ്ലസ് ടു, ബിരുദം പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പ്രസിഡന്റ് വി. ഗോപാലകൃഷ്ണന്‍ ആധ്യക്ഷത വഹിച്ചു. അജിത ജി. കെ. നായര്‍, ടി. കെ. കുഞ്ഞിക്കണ്ണന്‍, കെ. കെ. രഘുനാഥന്‍, പി. എ. ബാലകൃഷ്ണന്‍, ടി. കെ. പ്രമോദ്, കെ പ്രേമലത എന്നിവര്‍ സംസാരിച്ചു. വിവിധ കലാകായിക വിനോദപരിപാടികളും ഉണ്ടായിരുന്നു .