കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സാമൂഹ്യ ഐക്യദാര്‍ഡ്യ പക്ഷാചരണം ഉദ്ഘാടനം കളക്ടര്‍ ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരുടെ ജീവിത നിലവാരം ഉയരുമ്പോഴാണ് യഥാര്‍ത്ഥ വികസനം സാധ്യമാകുന്നതെന്ന് ഉദ്‌ഘോഷിച്ച രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 മുതല്‍ 16 വരെയുള്ള രണ്ടാഴ്ച്ചക്കാലം എല്ലാ വര്‍ഷവും കേരള സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം സംഘടിപ്പിക്കാറുണ്ട്.
ചടങ്ങില്‍ ചെങ്കള ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഖദീജ അധ്യക്ഷത വഹിച്ചു. സബ് ഇന്‍സെപ്കടര്‍ സൈബര്‍ ക്രൈം പി.കെ അജിത് സൈബര്‍ ബോധവല്‍ക്കരണ ക്ലാസ്സും ജില്ലാ പട്ടികജാതി വികസന ഓഫീസ് ലീഗല്‍ കൗണ്‍സിലര്‍ പി.പൂര്‍ണ്ണിമ നിയമ ബോധവല്‍ക്കരണ ക്ലാസ്സും കൈകാര്യം ചെയ്തു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ. വി രവിരാജ് സ്വാഗതവും അസിസ്ന്റ് പട്ടിക വര്‍ഗ്ഗ വികസന ഓഫീസര്‍ കെ വി രാഘവന്‍ നന്ദിയും പറഞ്ഞു.