രാജപുരം : ടൗണില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിക്കാന്‍ കൊട്ടോടി ഛത്രപതി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജോസ് പുതുശേരിക്കാലായില്‍, എം.കൃഷ്ണകുമാര്‍, കെ.ഗോവിന്ദന്‍ കൊട്ടോടി, ബിജെപി ബൂത്ത് പ്രസിഡന്റ് എംമധുസൂദനന്‍, ക്ലബ് മുന്‍ പ്രസിഡന്റ് കെ.പ്രദീപ് കുമാര്‍, കൊട്ടോടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോബി ജോസഫ്, കെവിവിഇഎസ് കൊട്ടോടി യൂണിറ്റ് പ്രസിഡന്റ് കൃഷ്ണന്‍ കൊട്ടോടി, ബിഎംഎസ് കൊട്ടോടി യൂണിറ്റ് സെക്രട്ടറി പി.വിജയന്‍, സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്‍ സെക്രട്ടറി രാജന്‍ അയറോട്ട്, യുവശക്തി ക്ലബ് പ്രസിഡന്റ് രാജേഷ് കൊട്ടോടി, ഛത്രപതി ക്ലബ് സെക്രട്ടറി എം.വിഷ്ണു പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു