രാജപുരം: കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം ആറാം വാര്‍ഡ് സമ്മേളനം നടന്നു. വാര്‍ഡ് പ്രസിഡന്റ് അജിത്ത് ജോര്‍ജ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡണ്ട് ബി.പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം സൈമണ്‍, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍, മണ്ഡലം സെക്രട്ടറിമാരായ ടിറ്റോ കോളിച്ചാല്‍, ബാബു കാരക്കുന്നില്‍, ശശിധരന്‍ കപ്പള്ളി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ഇടക്കടവ് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് സെകട്ടറി സതീശന്‍ കപ്പള്ളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ പി. ഗീത സ്വാഗതവും ട്രഷറര്‍ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.