രാജപുരം : മലനാട് വികസന സമിതി ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ , നാടിന്റെ വികസനത്തിനായി ബന്ധപ്പെട്ടവരുടെ ശ്രദ്ധ ക്ഷണിക്കുന്നതിന് വേണ്ടി ബളാന്തോട് നടത്തുന്ന ഏകദിന ഉപവാസ സമരത്തിനും ചക്ര സ്തംഭന സമരത്തിനും എസ്. വൈ. എസ് പാണത്തൂര്‍ സര്‍ക്കിള്‍ കമ്മിറ്റി പിന്തുണ അറിയിച്ചു.ഇതിനായി പാണത്തൂര്‍ ശുഹദയില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ സര്‍ക്കിള്‍ കമ്മിറ്റി സെക്രട്ടറി നൗഷാദ് ചുള്ളിക്കര സ്വാഗതം പറഞ്ഞു.സര്‍ക്കിള്‍ കമ്മിറ്റി പ്രസിഡന്റ് അസ്അദ് നഈമി അധ്യ്ക്ഷത വഹിച്ചു.ഷിഹാബുദീന്‍ അഹ്‌സനി യോഗം ഉദ് ഘാടനം ചെയ്തു.ഉമര്‍ സഖാഫി തോട്ടം, സലാം ആനപ്പാറ, അബ്ദുല്‍ റഹിമാന്‍ നൂറാനി,ഹനീഫ പരിയാരം, ഹനീഫ മുനാദി സുബൈര്‍ പടന്നക്കാട്, അബ്ദുല്ല ഉസ്താദ് കുമ്പടാജെ,എന്നിവര്‍ പ്രസംഗിച്ചു