രാജപുരം:കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം ഒമ്പതാം വാര്‍ഡ് സമ്മേളനം നടന്നു.വാര്‍ഡ് പ്രസിഡന്റ് ജോസ് മരുതൂര്‍ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി പി വി സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം എം സൈമണ്‍ വാര്‍ഡിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോണി പെരുമാനൂര്‍, വാര്‍ഡ് മെമ്പര്‍ ലീലാ ഗംഗാധരന്‍, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ബേബി ജോസഫ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വിനോദ് കപ്പിത്താന്‍ മണ്ഡലം വൈസ് പ്രസിഡണ്ട് ഗിരീഷ് നീലിമല എന്നിവര്‍ സംസാരിച്ചു.ഇ കെ ഗോപാലന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റോയ് പി എല്‍ സ്വാഗതവും വിമല കൃഷ്ണന്‍ നന്ദിയും പറഞ്ഞു.കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയുടെ നവീകരണ പ്രവര്‍ത്തികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തീകരിച്ച് ജനങ്ങളുടെ യാത്ര ദുരിതം പരിഹരിക്കണമെന്നും റോഡ് നവീകരണത്തിന്റെ ഭാഗമായി വണ്ണാത്തി കാനത്ത് മുറിച്ചു മാറ്റിയ മരങ്ങളുടെഅപകട ഭീഷണിയായ മരകുറ്റികള്‍ എത്രയും പെട്ടെന്ന് എടുത്ത് മാറ്റണമെന്നും വാര്‍ഡ് സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.