രാജപുരം: ഒടയംചാലിലെ ആദ്യ കാല ലോട്ടറി ഏജന്റ് ജോസഫ് കൈതമറ്റം (69) നിര്യാതനായി. സംസ്‌കാരം നാളെ (28/ 09/ 24 ശനി) ഉച്ചക്ക് 12 മണിക്ക് അട്ടേങ്ങാനം വെള്ള മുണ്ടയിലെ ഭാര്യയുടെ തറവാട്ടു വളപ്പില്‍. ഒടയംചാല്‍ ടൗണിലെ ഹരിത – കാവേരി ലോട്ടറി സ്റ്റാള്‍ ഉടമയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങലിലും പൊതുരംഗത്തും മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വ്യക്തിയായിരുന്നു. സ്വന്തം ചിലവില്‍ ഒന്നര ലക്ഷം രൂപ മുടക്കി ഒടയംചാല്‍ ടൗണില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ച് ജില്ലാ പോലിസ് സൂപ്രണ്ടിന്റെ അനുമോദനവും, അമ്പലത്തറ ജനമൈത്രി പോലീസ് സ്റ്റേഷന്റെ അംഗീകാരവും നേടിയിട്ടുണ്ട്. രണ്ടു തവണ കാസറഗോഡ് ലോക സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരച്ചിട്ടുണ്ട്. ഭാര്യ:പി.പി.വത്സല കുമാരി. മാതാപിതാക്കള്‍: പരേതരായ തോമസ് കൈതമറ്റം, എലിസബത്ത്
സഹാദരങ്ങള്‍: പരേതയായ ആലീസ് ( പൂനെ), ദേവസ്യ (പൂനെ), ജോളി (താമരശ്ശേരി), സണ്ണി (പൂനെ).