പാലക്കുന്ന് : ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് (ഐകര്‍) ദേശീയ തലത്തില്‍ നടത്തിയ അഗ്രിക്കള്‍ച്ചറല്‍ പി. ജി. പ്രവേശന പരീക്ഷയില്‍ കെ. വി. ദൃശ്യയ്ക്ക് രണ്ടാം റാങ്ക്. കാറ്റഗറി പട്ടികയില്‍ ഒന്നാം റാങ്കും നേടി. അമ്പലവയല്‍ അഗ്രിക്കള്‍ച്ചറല്‍ കോളേജില്‍ നിന്നാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപകന്‍ ഒളവറയിലെ പി. ദാമോദരന്റെയും കെ. വി. വിദ്യയുടെയും മകളാണ്.