രാജപുരം: 5 വര്‍ഷം മുന്‍പ് കാണാതായ കല്യാണമോതിരം തൊഴിലുറപ്പ് തൊഴിലാളികളുടെ കയ്യില്‍ കിട്ടി. കോടോം ബേളൂര്‍ പഞ്ചായത്ത്,
മൂന്നാം വാര്‍ഡില്‍ ഉദയപുരം കുതിരക്കല്ലിലെ ശശീന്ദ്രന്‍ എന്നവരുടെ പറമ്പില്‍ ഉദയപുരത്തെ തൊഴിലാളികള്‍ തെങ്ങിന് വരമ്പ് പണിയെടുക്കുന്നതിനിടയില്‍ കൂരാമ്പുഴയിലെ ജാനകിയ്ക്കാണ് അഞ്ചു വര്‍ഷം മുന്‍പ് നഷ്ട്ടപെട്ട മുക്കാല്‍ പവന്‍ വരുന്ന വിവാഹ മോതിരം ലഭിക്കുന്നത്. വീട്ടുടമയായ പുഷ്പ്പലതയെ വിവരം അറിയിച്ചു. മോതിരം ജാനകി വീട്ടുടമയെ ഏല്‍പ്പിച്ചു. ഈ സത്യസന്ധത കാണിച്ച ജാനകിയെ സഹപ്രവര്‍ത്തകര്‍ അഭിനന്ദിച്ചു.