നീലേശ്വരം നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഴപ്പൊലിമ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.എം സന്ധ്യ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷംസുദ്ദീന്‍ അറിഞ്ചിറ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി. പി മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷരായ ടി പി ലത, പി. ഭാര്‍ഗവി, കൗണ്‍സിലര്‍മാരായ വി. വി ശ്രീജ, ടി.വി ഷീബ, കെ. ജയശ്രീ, എം കെ വിനയരാജ് ,മുന്‍ കൗണ്‍സിലര്‍മാരായ ഇ. വി.സുജാത, പി. മനോഹരന്‍, കൃഷി ഓഫീസര്‍ കൃഷ്ണ വേദിക, സി.ഡി. എസ് വൈസ് ചെയര്‍പേഴ്‌സണ്‍ എം ശാന്ത, കൃഷ്ണപിള്ള സ്മാരക വായനശാല പ്രസിഡന്റ് കെ . പി സതീശന്‍, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എ രാജന്‍, എന്നിവര്‍ സംസാരിച്ചു. മെംബര്‍ സെക്രട്ടറി സി പ്രകാശ് നന്ദി പറഞ്ഞു. കൗണ്‍സിലര്‍മാരും കൃഷ്ണപിള്ള സ്മാരക വായനശാലയുടെയും സമീപത്തെ ക്ഷേത്രകമ്മിറ്റിയുടെയും പ്രവര്‍ത്തകരും നാട്ടുകാരും സജീവമായി പങ്കെടുത്തു. നാടന്‍ പാട്ട്, വിവിധ കലാകായിക വിനോദ പരിപാടികള്‍ അരങ്ങേറി. ഹരിതകര്‍മ്മസേനാംഗങ്ങള്‍ സ്വന്തം യൂണിഫോമണിഞ്ഞെത്തി പരിപാടികള്‍ക്ക് കൊഴുപ്പേകി.
വിനയരാജ്, എം. ബിജു, കൃഷ്ണന്‍, ഷിജു, മെബിന്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.എസ്. എസ്. എല്‍. സി , പ്ലസ് ടു ഫുള്‍ എ പ്ലസ് നേടിയ കുട്ടികള്‍ക്ക് അനുമോദനവും നല്‍കി.