സ്‌കൂളിലെ കബഡി ടീം അംഗങ്ങള്‍ക്ക് പൂര്‍വ വിദ്യാര്‍ഥികള്‍ ജഴ്‌സി നല്‍കി

പാലക്കുന്ന് : ബേക്കല്‍ ജി.എഫ്.എച്ച്.എസ്. സ്‌കൂളിലെ സീനിയര്‍ കബഡി ടീം അംഗങ്ങള്‍ക്ക് ജഴ്സി സമ്മാനിച്ചു. കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌കൂളിലെ 1994-95 എസ്.എസ്.എല്‍. സി. ബാച്ച് വിദ്യാര്‍ഥി കൂട്ടായ്മ ‘സഹപാഠികള്‍’ ആണ് കളിവസ്ത്രങ്ങള്‍ നല്‍കിയത്.

സഹപാഠി ഗ്രൂപ്പ് സെക്രട്ടറി പ്രീതി വിജയന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി. പ്രഭാകരന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ലളിത, ഗ്രൂപ്പ് അംഗങ്ങളായ ശശി കളത്തില്‍, സനല്‍, പ്രസാദ് , രാജേഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *