സംസ്ഥാന കാരം ടൂർണമെന്റ്: ജൂനിയർ വനിതാ വിഭാഗത്തിൽ കാസറഗോഡ് ജില്ല ചാമ്പ്യന്മാർ

നീലേശ്വരം : സംസ്ഥാന കാരം ചാംപ്യൻഷിപ്പിൽ ജൂനിയർ വനിതാ വിഭാഗത്തിൽ കാസറഗോഡ് ജില്ല ചാംപ്യന്മാർ. ഇതാദ്യമായാണ് ഈ നേട്ടം. കൊച്ചി കടവന്ത്ര വൈഎംസിഎയിൽ നടന്ന മത്സരങ്ങളിൽ എ.പി.ഈഷ,

കെ.വി.നന്ദിത എന്നിവരാണ് ജില്ലയ്ക്കു വേണ്ടി ഈ നേട്ടം കൊയ്തത്. വനിതാ ടീം മാനേജർ കെ.എസ്.സീമ, കോച്ച് മനോജ് പള്ളിക്കര എന്നിവർ നേതൃത്വം നൽകി. 4 പേരെയും ജില്ലാ കാരം അസോസിയേഷൻ അഭിനന്ദിച്ചു. പ്രസിഡന്റ് പ്രഫ.കെ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ പി.പി.മുഹമ്മദ് റാഫി, ടി.രാജൻ, ടി.ജെ.സന്തോഷ്, വി.വി.രാജേഷ്, സെക്രട്ടറി ശ്യാംബാബു വെള്ളിക്കോത്ത്, ട്രഷറർ ഗണേഷ് അരമങ്ങാനം, ജോയിന്റ് സെക്രട്ടറിമാരായ വിശ്വാസ്.എം.യാദവ്, എം.എം.ഗംഗാധരൻ, കെ.എസ്.ഹരി, കെ.വി.സുധാകരൻ, വനജ ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *