വരക്കാഴ്ച്ചയുടെ വര്‍ണ്ണ വിസ്മയം തീര്‍ത്ത സിംഗപ്പൂര്‍ മലയാളി

സിംഗപ്പൂര്‍ :കേരളക്കരക്ക് അഭിമാനമായി സിംഗപ്പൂരിലൊരു ചിത്രകാരി. കലാകാരായ മലയാളികളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും മലയാളികള്‍ക്ക് മടിയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം എങ്കിലും അതില്‍ വ്യത്യസ്തരാണ് സിംഗപ്പൂര്‍ മലയാളികള്‍ എന്ന് പല തവണ തെളിയിച്ചിട്ടുള്ളതാണ്. കഴിഞ്ഞ കുറെ വര്‍ഷക്കാലമായി സിംഗപ്പൂരിലും പുറത്തും നടത്തപ്പെട്ട വിവിധ ചിത്രകലാ പ്രദര്‍ശനങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട കലാകാരിയാണ് ജലീല നിയാസ് എന്ന ചിത്രകാരി. Tranquil Essence എന്ന പേരില്‍ രണ്ടാഴ്ച നീളുന്ന ജലീല നിയസിന്റെ solo exhibition സിംഗപ്പൂര്‍ ജന്റ്‌റിംഗ് ലേനിലെ മായാ ഗാലറിയില്‍ ഈ മാസം 14 മുതല്‍ 28 വരെയാണ് നടക്കുന്നത്. സിംഗപ്പൂര്‍ Ministry of Home Affairs and Ministry of National Development ഡോ.മുഹമ്മദ് ഫൈസല്‍ ഇബ്രാഹിം ആണ് പ്രദര്‍ശനത്തിന്റെ മുഖ്യ അതിഥി ആയി എത്തിയത്. ചിത്രരചനയില്‍ എന്നും സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന കലാകാരിയാണ് തിരുവനന്തപുരം സ്വദേശിനിയായ ജലീല നിയാസ്. ഭര്‍ത്താവ് നിയാസിനും മക്കള്‍ ലിയാനക്കും റയാനും ഒപ്പം സിംഗപ്പൂരില്‍ താമസിക്കുന്ന ജലീല നിയാസ് സിംഗപ്പൂര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തി വരാറുള്ള ‘വര്‍ണ്ണം’ എക്‌സിബിഷന്‍ ഉള്‍പ്പെടെ സിംഗപ്പൂരിലും മറ്റു 20 രാജ്യങ്ങളിലായി നൂറ്റി മുപ്പതോളം പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. കൂടാതെ നിരവധി പുരസ്‌കാരങ്ങളും നേടുകയുണ്ടായി. MSc BEd ബിരുദ ധാരിയായ ജലീല Total eBiz Solutions Singapore എന്ന കമ്പനിയില്‍ ബിസിനസ് അനലിസ്റ്റ് ആയി ജോലി ചെയ്യുന്നതിനൊപ്പമാണ് ചിത്രകലയും പെയിന്റിങ്ങും ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *