മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിര ഫണ്ട് സമാഹരണം: ഉദുമ മണ്ഡലത്തില്‍ വന്‍ വിജയമാക്കും.

പള്ളിക്കര: മുസ്ലിം ലീഗ് ജില്ലാ ആസ്ഥാനമന്ദിര ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ ഉദുമ നിയോജക മണ്ഡലം മുസ്ലിംലീഗ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ ധന സമാഹരണ യജ്ഞത്തെ അകമഴിഞ്ഞ് സഹായിക്കണമെന്ന് യോഗം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നവംമ്പര്‍ 20 നകം പഞ്ചായത്ത് തല കൗണ്‍സില്‍ യോഗങ്ങള്‍ പൂര്‍ത്തീകരിക്കും. പ്രസിഡണ്ട് കല്ലട്ര അബ്ദുള്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ റഹിമാന്‍ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍, സെക്രട്ടറി എ.ബി. ശാഫി, മണ്ഡലം ഭാരവാഹികളായ ഹമീദ് മാങ്ങാട്, സോളാര്‍ കുഞ്ഞഹമ്മദ്, അബ്ദുല്ല കുഞ്ഞി കിഴൂര്‍, സി.എച്ച് അബ്ദുല്ല പരപ്പ, ഹാരിസ് തൊട്ടി, കാദര്‍ കാത്തിം,ബി.എം. അബൂബക്കര്‍, മുഹമ്മദ് കുഞ്ഞി പെരുമ്പള പ്രസംഗിച്ചു.

പഞ്ചായത്ത് ഭാരവാഹികളായ അബ്ദുള്‍ ഖാദര്‍ കളനാട്, കെബിഎം. ഷെരീഫ്, എം.എച്ച് മുഹമ്മദ് കുഞ്ഞി, സിദ്ധീഖ് ബോവിക്കാനം, മന്‍സൂര്‍ മല്ലത്ത്, മുഹമ്മദ് കുഞ്ഞി ചോണായി, ബഷീര്‍ പള്ളങ്കോട്, ടി.പി. കുഞ്ഞബ്ദുല്ല, എം.ബി ഷാനവാസ് സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *