മഡിയന്‍ പാലക്കി ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തില്‍ ക്ഷേത്ര പൂജാരി എം. ഗോപാലകൃഷ്ണ ഭട്ടിന്റെ കാര്‍മികത്വത്തില്‍ ഹരിശ്രീ കുറിക്കല്‍ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്: ക്ഷേത്രപാലകന്റെ വരവോടുകൂടി പ്രത്യേക വാദ്യത്തിനു വേണ്ടി കര്‍ണാടകത്തിലെ കുടക് പ്രദേശത്തു നിന്നും കുടിയിരുത്തപ്പെട്ട കുടുംബത്തോടൊപ്പം ദുര്‍ഗാ പരമേശ്വരി യുടെ ചൈതന്യം കുടികൊള്ളുന്ന മഡിയന്‍ പാലക്കി ശ്രീ ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കുന്ന ഹരിശ്രീ കുറിക്കല്‍ ചടങ്ങ് നടന്നു.

ക്ഷേത്ര പൂജാരി എം. ഗോപാലകൃഷ്ണന്റെ ധാര്‍മികത്വത്തിലാണ് ചടങ്ങ് നടന്നത്. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി രാവിലെ ഗണപതി ഹോമവും നടന്നു. ഉച്ചയ്ക്ക് 12 മണിക്ക് മഹാ പൂജയും തുടര്‍ന്ന് അന്നദാനവും നടന്നു.നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി രാത്രി ഭജന, ദേവി ദര്‍ശനത്തോടെയുള്ള അലങ്കാരപൂജ പ്രസാദ വിതരണവും വിതരണം എന്നിവയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *