പുതിയകണ്ടം ജി യു പി സ്‌കൂള്‍ വര്‍ണ്ണ കൂടാരം സ്റ്റാര്‍സ് പ്രീ പ്രൈമറി ‘കളിവീട് ‘ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട്: സമഗ്ര ശിക്ഷാ കേരളം കാസര്‍ഗോഡ് ജില്ലയുടെയും അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ സ്‌കൂള്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ ജി. യു. പി.എസ് പുതിയ കണ്ടത്തില്‍ വര്‍ണ്ണ കൂടാരം സ്റ്റാര്‍സ് പ്രീ പ്രൈമറി ‘കളിവീട്’ ഒരുക്കി. പ്രീ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് കളിയുടെയും പ്രവര്‍ത്തന ഇടങ്ങളുടെയും പുതിയൊരു ലോകം തുറന്നു നല്‍കുന്നതാണ് കളിവീട്. കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ഉദ്ഘാടനം നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന് സര്‍ക്കാറിന്റെ പദ്ധതികള്‍ക്കൊപ്പം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണം അത്യന്താപേക്ഷിതമാണെന്ന് എംഎല്‍എ പറഞ്ഞു.

പരിപാടിയില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ പൂര്‍വ്വ വിദ്യാര്‍ത്ഥി സുരേന്ദ്രന്‍ ആലയി, നിര്‍മ്മിച്ച് സംഭാവന ചെയ്ത മഹാത്മാഗാന്ധി പ്രതിമയുടെ അനാച്ഛാദനം നിര്‍വഹിച്ചു.അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തിലൂടെ നടപ്പിലാക്കിയ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് നിര്‍വഹിച്ചു. കെ പി രഞ്ജിത്ത് (ഡി.പി.ഒ. എസ്.എസ്. കെ) പദ്ധതി വിശദീകരണം നടത്തി. എം. അബ്ദുള്‍ റഹിമാന്‍ (വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്), കെ. മീന (വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത്) ഷീബ ഉമ്മര്‍ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍) കെ. കൃഷ്ണന്‍ മാസ്റ്റര്‍ (ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍) എ. ദാമോദരന്‍ (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍) ഡി. നാരായണ, ടി.പ്രകാശന്‍, കെ. അരവിന്ദ, ഇ.വി. നാരായണന്‍, എം. വി. മധു, സുനിത.പി, ടി.കെ. സുധാകരന്‍, പി. പ്രമോദ് കുമാര്‍, സനല്‍കുമാര്‍ വെള്ളുവ,, മൂലക്കണ്ടം പ്രഭാകരന്‍,,പി. പ്രസാദ്, എന്‍. കെ ബാബുരാജന്‍ മാസ്റ്റര്‍, കെ.ബാലകൃഷ്ണന്‍, രമിഷ,സുരേന്ദ്രന്‍ ആലയി, ടി.വിഷ്ണു നമ്പൂതിരി, കെ. പി.വി ഗീത തുടങ്ങിയവര്‍ സംസാരിച്ചു. പുതിയകണ്ടം ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ വി. കെ. വി. രമേശന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. ഉഷാകുമാരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *