തുലമാസ മഴയിലും ജനസാഗരമായി കീക്കാനം കോതാര്‍മ്പന്‍ തറവാട് തോക്കാനം താനത്തിങ്കാല്‍ ശ്രീ വയനാട്ട് കുലവന്‍ തെയ്യംകെട്ട് മഹോത്സവ ആഘോഷകമ്മിറ്റി രൂപീകരണയോഗം

കീക്കാനം : 2024 ഏപ്രില്‍ 5 മുതല്‍ 7 വരെ കീക്കാനം കുന്നത്ത് കോതോര്‍മ്പന്‍ തറവാട് തോക്കാനം താനത്തിങ്കാല്‍ വയനാട്ട് കുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന വയനാട്ട് കുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിനു ആഘോഷ കമ്മിറ്റിയായി. കമ്മിറ്റി രൂപീകരണ യോഗം പൂരക്കളി അക്കാദമി ചെയര്‍മാന്‍ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര കഴകം പ്രസിഡണ്ട് സുകുമാരന്‍ ഉദയമംഗലം അധ്യക്ഷത വഹിച്ചു. രാജീവന്‍ തോട്ടത്തില്‍ സ്വാഗതവും എ.ബാലകൃഷ്ണന്‍ നായര്‍ നന്ദിയും അറിയിച്ചു.

ഭാരവാഹികള്‍: ശിവരാമന്‍ മേസ്തിരി അരവത്ത് (ചെയര്‍മാന്‍), ചന്ദ്രശേഖരന്‍ പി.പി.(വര്‍ക്കിംഗ് ചെയര്‍മാന്‍-ജനറല്‍ സെക്രട്ടറിബ പാലക്കുന്ന് ഭഗവതി ക്ഷേത്രം), എ.ബാലകൃഷ്ണന്‍ നായര്‍ (കണ്‍വീനര്‍), കെ.കേളു പുല്ലൂര്‍ (ട്രഷറര്‍), കമലാക്ഷന്‍ കീക്കാനം (കോര്‍ഡിനേറ്റര്‍).

Leave a Reply

Your email address will not be published. Required fields are marked *