ചിറ്റാരിക്കാൽ ഉപജില്ലാ കേരളാ സ്കൂൾ കലോത്സവം; കലവറ നിറയ്ക്കൽ വിളംബര ഘോഷയാത്ര നടത്തി

കമ്പല്ലൂർ : കമ്പല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ആതിഥ്യമരുളുന്ന ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ കലവറ നിറയ്ക്കൽ വിളംബര ജാഥ നടത്തി. പെരളത്തു നിന്നും കൊല്ലാടയിൽ നിന്നും തുടങ്ങിയ രണ്ട് ജാഥകൾ കമ്പല്ലൂർ സ്കൂളിൽ സമാപിച്ചു. നവംബർ 7 മുതൽ 10 വരെയാണ് കലോത്സവം.

കലാ മാമാങ്കത്തിന് നാളെ കൊടി ഉയരും..

കമ്പല്ലൂർ:ചിറ്റാരിക്കാൽ സബ്ജില്ലാ കേരളാ സ്കൂൾ കലോത്സവത്തിന് നാളെ കമ്പല്ലൂരിൽ തുടക്കമാവും.നാല് ദിനങ്ങളിലായാണ് കലോത്സവം അരങ്ങേറുക. ചിറ്റാരിക്കാൽ സബ്ജില്ലക്ക് കീഴിലുള്ള സ്കൂളുകളിലെ പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവം വെള്ളിയാഴ്ച സമാപിക്കും.

കലോത്സവത്തിന്റെ വിജയത്തിനായി വലിയ രീതിയിലുള്ള ഒരുക്കങ്ങളാണ് സംഘാടക സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്നത്.വിവിധ സബ്കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന്

പത്ര സമ്മേളനത്തിൽ പങ്കെടുത്ത ജനറൽ കൺവീനർ കെ.പി. ബൈജു മാസ്റ്റർ ചെയർമാൻ അഡ്വ ജോസ് ഫ് മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ആക്കാട്ട്, എ.ഇ.ഒ. എം.ടി. ഉഷാകുമാരി പ്രഥമാധ്യാപിക ബെറ്റി ജോസഫ് പി.ടി.എ. പ്രസിഡന്റ് കെ.വി.രവി , പഞ്ചായത്തംഗം ജിജി കമ്പല്ലൂർ , സതീദേവി, പി.കെ. മോഹനൽ , ശ്രീനിവാസൻ കെ.എസ്, ചൈതന്യ സന്തോഷ്, എൻ. ഹരിദാസ് , മൊയ്തീൻ കുഞ്ഞി മാസ്റ്റർ , ജമീലാ കോളിയത്ത് എന്നിവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *