രാജപുരം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പരപ്പ നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം നവംബര്‍ 16 ന് വ്യാഴാഴ്ച പൈനിക്കര ജോയിസ് ഹോം സ്റ്റേ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.15 ന് രജിസ്‌ട്രേഷന്‍ പതാക ഉയര്‍ത്തല്‍, 10 മണിക്ക് പ്രതിനിധി സമ്മേളനം, 11 മണിക്ക് പൊതുസമ്മേളനം ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്യും. കെ എസ് എസ് പി എ പരപ്പ നിയോജക മണ്ഡലം പ്രസിഡന്റ് ജി മുരളിധരന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് പി.സി സുരേന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. പരപ്പ നിയോജക മണ്ഡലത്തില്‍പ്പെട്ട 5 മണ്ഡലങ്ങളില്‍ നിന്നായി നൂറ്റിഅമ്പതോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
രാവിലെ 9.30 ന് രാജപുരത്തു നിന്നും സമ്മേളന നഗരിയിലേക്ക് പ്രകടനവും നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജി മുരളിധരന്‍, സെക്രട്ടറി സി.എ ജോസഫ്, ജില്ലാ വൈസ് പ്രസിഡന്റ് എം.യു തോമസ്സ്, കള്ളാര്‍ – പനത്തടി മണ്ഡലം പ്രസിഡന്റ് വി കെ ബാലകൃഷ്ണന്‍, സെക്രട്ടറി എം.എ ജോസഫ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി.ജെ മാത്യു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.