കാഞ്ഞങ്ങാട് :മാധവം നവമാധ്യമ കലാ-സാംസ്‌കാരിക കൂട്ടായ്മയുടെ സംഗമം നടന്നു.കുശവന്‍ കുന്ന് ജെ. മാളില്‍ നടന്ന പരിപാടി പ്രശസ്ത കവി നാലപ്പാടം പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.വയലപ്രം കൃഷ്ണന്‍ അധ്യക്ഷനായി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കാവുങ്കല്‍ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. മാധവം കോഡിനേറ്റര്‍ ജനാര്‍ദ്ദനന്‍ പുല്ലൂര്‍ മാധവം പ്രവര്‍ത്തന പരിപാടി വിശദീകരിച്ചു. സെക്രട്ടറി ബാബു കുന്നത്ത്, അശോകന്‍ ആലക്കോടന്‍, വി. വി. ഗോപി, തമ്പാന്‍ പനക്കൂല്‍ ,കെ. വി. മാധവന്‍,നാരായണന്‍ കുന്നുമ്മല്‍, ശശി ഹരിശ്രീ എന്നിവര്‍ സംസാരിച്ചു മാധവം രക്ഷാധികാരി ശാസ്താ നാരായണന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.