വെള്ളിക്കോത്ത് : കാരക്കുഴി അംഗന്‍വാടിയിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, കാരക്കുഴിയിലെ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കുക എന്നീ ആവശ്യങ്ങള്‍ സി.പി.ഐ.എം കാരക്കുഴി ഫസ്റ്റ് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.കാരക്കുഴി ബി. കൃഷ്ണന്‍ നഗറില്‍ നടന്ന ബ്രാഞ്ച് സമ്മേളനത്തിന് മുതിര്‍ന്ന പാര്‍ട്ടി അംഗം കെ. കുഞ്ഞി കണ്ണന്‍ പതാക ഉയര്‍ത്തിയ തോടുകൂടി തുടക്കമായി. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം എന്‍. ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി. ശശി അധ്യക്ഷനായി. ശരണ്യ രക്തസാക്ഷി പ്രമേയവും സുധീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കല്‍ സെക്രട്ടറി വി. വി.തുളസി, വി ഗിനീഷ്,മനോജ് കാരക്കുഴി,സൈനബ എന്നിവര്‍ സംസാരിച്ചു.കെ. രാഹുല്‍ സ്വാഗതം പറഞ്ഞു. സമ്മേളനത്തില്‍ വച്ച് മുതിര്‍ന്ന പാര്‍ട്ടി മെമ്പര്‍മാരെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി വി. ഉണ്ണികൃഷ്ണനെ തിരഞ്ഞെടുത്തു.