സ്വച്ഛത ഹി സേവ ശുചീകരണയജ്ഞം; ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

സ്വച്ഛത ഹി സേവയുടെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണ സംവിധാനം, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, കാസര്‍കോട് ഫുട്‌ബോള്‍ അക്കാദമി, കാസര്‍കോട് ഗവ. കോളേജ് എന്‍.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് സിവില്‍ സ്റ്റേഷനില്‍ നടത്തിയ ശുചീകരണയജ്ഞം ബോധവല്‍ക്കരണ പോസ്റ്റര്‍ പ്രകാശനം ചെയ്ത് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ജനകീയ ശുചീകരണ പരിപാടിയുടെ ഭാഗമായി കേരളത്തിലെ ക്ലീന്‍ സിറ്റിയായ സുല്‍ത്താന്‍ ബത്തേരി മാതൃകയില്‍ കാസര്‍കോട് നഗരത്തിനെ മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുമെന്ന് കളക്ടര്‍ പറഞ്ഞു. ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കുന്ന മാലിന്യ മുക്തം നവകേരളം ജനകീയ ശുചിത്വ ക്യാമ്പയിനില്‍ വിദ്യാര്‍ത്ഥികള്‍ മുല്‍ മുതിര്‍ന്ന പൗരന്‍മാര്‍ വരെ സമൂഹത്തിലെ മുഴുവന്‍ ആളുകളും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ക്യാമ്പയിനിനൊപ്പം നില്‍ക്കണം. കേന്ദ്രസര്‍ക്കാറിന്റെ ഒക്ടോബര്‍ രണ്ടു വരെ നീണ്ടു നില്‍ക്കുന്ന സ്വച്ഛത ഹി സേവ എന്ന ശുചീകരണ യജ്ഞത്തിന് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ പോസ്റ്റര്‍ ഏറ്റുവാങ്ങി. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ പി. അഖില്‍ സ്വച്ഛതാ ഹിസേവ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.ജയന്‍, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി.സി. ഷിലാസ് നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍ സംസാരിച്ചു. നെഹ്‌റു യുവകേന്ദ്ര കോര്‍ഡിനേറ്റര്‍ എന്‍.എസ്.എസ് പ്രവര്‍ത്തകര്‍, നേഷന്‍സ് ബിര്‍മിനാടുക ക്ലബ്ബ്, കാസര്‍കോട് ഫുട്‌ബോള്‍ അക്കാദമി കായികതാരങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *